Skip to main content

സംയോജിത ശിശുസംരക്ഷണ പദ്ധതിയിൽ താത്കാലിക നിയമനം

വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ സംസ്ഥാന കാര്യാലയം, ജില്ലാ ഘടകങ്ങൾ, വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം ഓഫീസർ, അക്കൗണ്ടന്റ് ഓഫീസർ, അസിസ്റ്റന്റ് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ, അക്കൗണ്ടന്റ്, പ്രോഗ്രാം മാനേജർ  (SARA), പ്രൊട്ടക്ഷൻ ഓഫീസർ, ലീഗൽ കം പ്രൊബേഷൻ ഓഫീസർ, കൗൺസിലർ, ഡേറ്റാ അനലിസ്റ്റ്, ഔട്ട് റീച്ച് വർക്കർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
അപേക്ഷകൾ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 24ന് വൈകിട്ട് അഞ്ചിന് മുമ്പ് പ്രോഗ്രാം മാനേജർ, സംയോജിക ശിശു സംരക്ഷണ പദ്ധതി, വനിതാ ശിശുവികസന വകുപ്പ്, പൂജപ്പുര, തിരുവനന്തപുരം-12 ഫോൺ: 0471-242235 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾ www.wcd.kerala.gov.in ൽ ലഭ്യമാണ്.
പി.എൻ.എക്‌സ്.3687/19

date