Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

താലൂക്ക്തല പൊതുജന പരാതി പരിഹാര അദാലത്ത്
കണ്ണൂര്‍ താലൂക്ക് തല പൊതുജന പരാതി പരിഹാര അദാലത്ത് നവംബര്‍ 16 ന് രാവിലെ 10 മണി മുതല്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടത്തും. നേരത്തെ വിവിധ ഓഫീസുകളില്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ തീരുമാനമാകാത്തതിന്മേലുള്ള പരാതികളും പൊതുജനോപകാരപ്രദമായ പരാതികളും  അദാലത്തില്‍ സമര്‍പ്പിക്കാം.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, റേഷന്‍ കാര്‍ഡ് സംബന്ധിച്ച വിഷയങ്ങള്‍, കോടതിയുടെ പരിധിയിലുള്ള കേസുകള്‍ എന്നീ വിഷയങ്ങളിലുള്ള പരാതികള്‍ സ്വീകരിക്കുന്നതല്ല.  പരാതികളോടൊപ്പം അനുബന്ധ രേഖകളും ഹാജരാക്കണം.  പരാതിയില്‍ പരാതിക്കാരന്റെ പൂര്‍ണമായ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും ചേര്‍ക്കേണ്ടതാണ്.

റിസോഴ്‌സ് അധ്യാപക നിയമനം
ജില്ലയിലെ  സമഗ്ര ശിക്ഷാ കേരളത്തിനു കീഴിലുള്ള ബി ആര്‍ സി കളില്‍ റിസോഴ്‌സ് അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.  യോഗ്യത:  പ്ലസ്ടു, അംഗീകൃത റഗുലര്‍ ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ആര്‍ സി ഐ അംഗീകൃതം)/ഡിഗ്രി, ബി എഡ് ഇന്‍ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍.  താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 21 ന് രാവിലെ 10 മണിക്ക് ജില്ലാ പ്രൊജക്ട് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.  ഫോണ്‍: 0497 2707993.

പ്രളയം;  സര്‍ട്ടിഫിക്കറ്റ് അദാലത്ത് നാളെ
ജില്ലയിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടത് വീണ്ടെടുക്കുന്നതിനായി 0471155300 എന്ന ടോള്‍ഫ്രീ നമ്പറില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിലേക്കായി നാളെ (ഒക്‌ടോബര്‍ 18) രാവിലെ 10 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ അദാലത്ത് നടത്തും.  ബന്ധപ്പെട്ടവര്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരാകണം.

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് 2019-20 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  ഗവ., എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എട്ടാം ക്ലാസ് മുതല്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം.  എട്ട്, ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഒഴികെയുള്ളവര്‍ യോഗ്യതാ പരീക്ഷക്ക് 50 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം.  അപേക്ഷാ ഫോറം ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസിലും സാംേംളയ.ീൃഴ ലും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകള്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ് സഹിതം നവംബര്‍ 15 നകം ജില്ലാ ഓഫീസില്‍ ലഭിക്കണം.  ഫോണ്‍: 0497 2705197.

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കുക
കേരള തീരങ്ങളില്‍ മണിക്കൂറില്‍ 65 കി മീ വരെ വേഗതയില്‍ കാറ്റടിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത 24 മണിക്കൂര്‍ വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കെട്ടിട നികുതി പിരിവ് ക്യാമ്പ്
കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും 2019-20 വര്‍ഷത്തെ കെട്ടിടനികുതി പിരിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്യും.  തീയതി, വാര്‍ഡ്, ക്യാമ്പ് ചെയ്യുന്ന സ്ഥലം എന്ന ക്രമത്തില്‍.  ഒക്‌ടോബര്‍ 21  - ഏഴ്, 16 -  കുറുവോട്ടുമൂല സെന്‍ട്രല്‍ സി ആര്‍ സി.  22 - ആറ് - കുറ്റിയാട്ടൂര്‍ കാരാരമ്പ് ചന്ദ്രന്‍ പീടിക.  23 - നാല്, മൂന്ന് - നിടുകുളം എ കെ ജി വായനശാല. 24 - 12, 13 - ചെക്കിക്കുളം കൃഷ്ണപ്പിള്ള വായനശാല.  25 - മൂന്ന്, നാല് - പാവന്നൂര്‍ കടവിന് സമീപം. 26 - 10 - വേശാല ബസ് സ്റ്റോപ്പിന് സമീപം.  28 - 16 - പോറോളം പി ജയപ്രകാശന്‍ പീടികക്ക് സമീപം. 29 - 10, 11 - കട്ടോളി ഭഗവതി വിലാസം എ എല്‍ പി സ്‌കൂളിന് സമീപം. 30 - ഒന്ന്, 16 - പഴശ്ശി നിരത്തുപാലം വി കെ അബ്ദുള്‍ഖാദര്‍ ഹാജി പീടിക.  31 - 12 - ചെമ്മാടം എ കെ ജി വായനശാല.

 
ഭരണാനുമതി ലഭിച്ചു

ഇ പി ജയരാജന്‍ എം എല്‍ എ യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ച് മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ പ്രീപ്രൈമറി തലം മുതല്‍ സെക്കണ്ടറി തലം വരെയുള്ള എല്ലാ ഗവ./എയ്ഡഡ് സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് എല്ലാ അധ്യയന ദിവസവും പാലും മുട്ടയും നല്‍കുന്ന പദ്ധതിക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

ശാസ്ത്ര സാങ്കേതിക മേള മാറ്റി
നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാമത് സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ശാസ്ത്ര സാങ്കേതിക മേള നവംബര്‍ 10, 11 തീയതികളിലേക്ക് മാറ്റിയതായി ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.

കാടവളര്‍ത്തലില്‍ പരിശീലനം
ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഒക്ടോബര്‍ 18 ന് കാട വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു.  താല്‍പര്യമുള്ളവര്‍ക്ക്     17 ന് രാവിലെ 10  മുതല്‍ അഞ്ച് വരെ രജിസ്റ്റര്‍  ചെയ്യാം.  50   പേര്‍ക്കാണ്  ക്ലാസില്‍ പ്രവേശനം. ഫോണ്‍: 0497 2763473.

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക അടക്കാം
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി  ബോര്‍ഡില്‍ 1985 ലെ പഴയ പദ്ധതി പ്രകാരം ക്ഷേമനിധി കുടിശ്ശിക വരുത്തിയിട്ടുള്ളതും റവന്യൂ റിക്കവറിക്ക് അയച്ചിട്ടുള്ളതും അല്ലാത്തതുമായ കേസുകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം പലിശയും പിഴപ്പലിശയും ഒഴിവാക്കി ക്ഷേമനിധി വിഹിതം ഡിസംബര്‍ 31 വരെ അടക്കാമെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0497 2705197.

പരിശീലനത്തിന് അവസരം
സാങ്കേതിക, ബിസിനസ്സ് മേഖലകളിലെ ഡാറ്റാ വിശകലന ടെക്‌നോളജിയായ ഡാറ്റാ അനലിറ്റിക്‌സില്‍ പരിശീലനം നേടുവാന്‍ കെല്‍ട്രോണില്‍ അവസരം.  ബി ഇ/ബി ടെക്ക്, ബി സി എ/എം സി എ/ ഡിപ്ലോമ പൂര്‍ത്തീകരിച്ചവര്‍ക്കും ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം.  അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററില്‍ ലഭിക്കും. ഫോണ്‍: 9446885281.

റാങ്ക് പട്ടിക റദ്ദായി
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്(ഭിന്നശേഷിക്കാര്‍ - 258/12) തസ്തികയിലേക്ക് 2016 ആഗസ്ത് 31 ന് നിലവില്‍ വന്ന 585/16 നമ്പര്‍ റാങ്ക് പട്ടിക 2019 ആഗസ്ത് 30 ന് കാലാവധി കഴിഞ്ഞതിനാല്‍ റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (07/2018) തസ്തികയുടെ നിയമനത്തിനായുള്ള ചുരുക്ക പട്ടിക പി എസ് സി പ്രസിദ്ധീകരിച്ചു.  ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പട്ടിക പരിശോധനക്ക് ലഭിക്കും.

പട്ടികവര്‍ഗ സംരംഭകര്‍ക്ക് സ്വയം തൊഴില്‍ വായ്പ
പട്ടികവര്‍ഗ സംരംഭകര്‍ക്കുള്ള വായ്പാ പദ്ധതിക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിനായി  ജില്ലയിലെ പട്ടികവര്‍ഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെയുള്ള സ്വയംതൊഴില്‍ പദ്ധതിയില്‍ രണ്ട് ലക്ഷം രൂപയും, മൂന്ന് ലക്ഷം രൂപയും വരെയുള്ള സ്വയം തൊഴില്‍ വായ്പ  നല്‍കും.  
അപേക്ഷകര്‍ തൊഴില്‍ രഹിതരും, 18 നും 55 നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം.  കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 98,000 രൂപയും നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 1,20,000 രൂപയും കവിയരുത്.  പദ്ധതികള്‍ പ്രകാരം അനുവദനീയമായ വായ്പാ തുകയ്ക്കുള്ളില്‍ വിജയ സാധ്യതയുള്ള ഏതൊരു സ്വയം തൊഴില്‍ പദ്ധതിയിലും (കൃഷിഭൂമി വാങ്ങല്‍/മോട്ടോര്‍ വാഹനം വാങ്ങല്‍ ഒഴികെ) ഗുണഭോക്താവിന് ഏര്‍പ്പെടാവുന്നതാണ്,
വായ്പാ തുക ആറ് ശതമാനം പലിശ സഹിതം അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടക്കണം.   തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്റെ  നിബന്ധനകള്‍ക്കനുസരിച്ച് ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കേണ്ടതാണ്.  അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കോര്‍പ്പറേഷന്റെ  ജില്ലാ ഓഫീസില്‍ ലഭിക്കും.  ഫോണ്‍: 0497 2705036.  

അപേക്ഷ ക്ഷണിച്ചു
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള പഴശ്ശി പാര്‍ക്കിലെ ആംഫി തീയേറ്ററില്‍ ദൈനംദിന മാജിക് പ്രോഗ്രാം അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ഫോണ്‍: 9400457850.  ഇ മെയില്‍: pazhassioturism19@gmail.com.

date