Skip to main content

പ്രിസം പദ്ധതി: വാക്-ഇന്‍-ഇന്‍റര്‍വ്യൂ ഇന്ന് 

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ സംയോജിത വികസന വാര്‍ത്ത ശൃംഖല പദ്ധതിയില്‍(പ്രിസം) സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍റ്, കണ്ടന്‍റ് എഡിറ്റര്‍,  എന്നിവരുടെ പാനല്‍ രൂപീകരിക്കുന്നതിനുള്ള  വാക്-ഇന്‍- ഇന്‍റര്‍വ്യൂ ഇന്ന് (ഒക്ടോബര്‍ 18) ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടക്കും. 

 ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും അല്ലെങ്കില്‍ ജേര്‍ണലിസം/മാസ് കമ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദവും ആണ് മൂന്ന് വിഭാഗത്തിലെയും അടിസ്ഥാന യോഗ്യത. ജേര്‍ണലിസം/മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദവും നിശ്ചിത പ്രവൃത്തിപരിചയമുള്ളവരയും പരിഗണിക്കും.  മലയാളം ടൈപ്പിംഗില്‍ പ്രാവീണ്യമുണ്ടായിരിക്കണം.
സമൂഹ മാധ്യമങ്ങളിലേക്കുള്ള കണ്ടന്‍റ് ജനറേഷന്‍/ഗ്രാഫിക് ഡിസൈന്‍ പ്രാവീണ്യമുള്ളവരെയാണ് കണ്ടന്‍റ് എഡിറ്റര്‍ അഭിമുഖത്തിന് പരിഗണിക്കുന്നത്.  സബ് എഡിറ്റര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മാധ്യമ സ്ഥാപനങ്ങളില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത എഡിറ്റോറിയല്‍/റിപ്പോര്‍ട്ടിംഗ് പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

കേരള പി.എസ്.സി മാനദണ്ഡപ്രകാരമുള്ള പ്രായപരിധി ബാധകമായിരിക്കും.  
ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ എട്ടിനും 9.30 നുമിടയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ എത്തി  രജിസ്റ്റര്‍ ചെയ്യണം. ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ ഹാജരാക്കണം.

date