Post Category
ക്ഷീരകര്‍ഷകര്‍ക്ക് പരിശീലനം ഇന്ന്
ഭക്ഷ്യ സുരക്ഷാ നിയമം സംബന്ധിച്ച് ക്ഷീര വികസന വകുപ്പ് ക്ഷീര കര്‍ഷകര്‍ക്കായി ഇന്ന് (ഒക്ടോബര്‍ 18) ജില്ലാ പഞ്ചായത്ത് ഹാളില്‍ സെമിനാര്‍ നടത്തും. രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി ഡയറക്ടര്‍ ടി. കെ അനികുമാരി അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസിമോള്‍ മനോജ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് എന്‍. അജിത് മുതിരമല, ഡയറി ട്രെയിനിംഗ് സെന്റര്‍ പ്രിന്‍സിപ്പല്‍ റാഫി പോള്‍ എന്നിവര്‍ സംസാരിക്കും. അസിസ്റ്റന്റ് ഡയറക്ടര്‍ മിനി ജോസഫ് സ്വാഗതവും ക്ഷീരവികസന ഓഫീസര്‍ ജാക്വലിന് ജോസഫ് നന്ദിയും പറയും. ഫുഡ് സേഫ്റ്റി ഓഫീസര്‍ റിനി മരിയ മാനുവല്‍, ക്വാളിറ്റി കണ്ട്രോള് ഓഫീസര്‍ ബി. സുരേന്ദ്രന് നായര്‍ എന്നിവര്‍ ക്ലാസെടുക്കും.
date
- Log in to post comments