Post Category
പോളിങ് ബൂത്ത് പരിധിയില്‍ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം
മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ ഈ മാസം 21ന് നടക്കുന്ന വോട്ടെടുപ്പില്‍ വോട്ടെടുപ്പ് കേന്ദ്രത്തിന്റെ 100 മീറ്റര്‍ പരിധിയില്‍ അതേ ബൂത്തിലെ വോട്ടര്‍മാര്‍ക്കും പോളിങ് ഏജന്റുമാര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും പോളിങ് ഉദ്യോഗസ്ഥര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും കമ്മീഷന്റെ തിരിച്ചറിയല്‍ രേഖയുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കും മാത്രമായിരിക്കും പ്രവേശനം അനുവദിക്കുന്നതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. സ്വകാര്യ വാഹനങ്ങള്‍ക്ക് യാതൊരു കാരണവശാലും പ്രവേശനം അനുവദിക്കുന്നതല്ലെന്ന് കളക്ടര്‍ അറിയിച്ചു.
date
- Log in to post comments