Skip to main content

അത്യാഹിതങ്ങളെ നേരിടാം; സോദോഹാരണ പഠന ക്ലാസ്സ് ഇന്ന് (19)

അത്യാഹിതങ്ങളെ എങ്ങനെ നേരിടാം എന്ന വിഷയത്തിൽ കടവല്ലൂർ ഗ്രാമപഞ്ചായത്ത് കുന്നംകുളം പ്രസ് ക്ലബ്ബ്, അഗ്നിരക്ഷാസേന, പോലീസ്‌സേന, കെഎസ്ഇബി, ആരോഗ്യ വകുപ്പ്, എക്‌സൈസ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ഇന്ന് (ഒക്ടോബർ 19)  സോദോഹാരണ പഠന ക്ലാസ്സ് സംഘടിപ്പിക്കും. രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കടവല്ലൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ക്ലാസ് ദുരന്തനിവാരണ സേന അംഗങ്ങൾക്കും കുടുംബശ്രീ പ്രവർത്തകർക്കും സാമൂഹിക പ്രവർത്തകർക്കും വേണ്ടിയാണ് സംഘടിപ്പിക്കുന്നത്. കുന്നംകുളം എ സി പി സി.പി. സിനോജ് ഉദ്ഘാടനം ചെയ്യും. കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.പി ശോഭന അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം കെ. ജയശങ്കർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഇ സുധീർ എന്നിവർ പങ്കെടുക്കും.

date