Post Category
ബോധവൽക്കരണ ക്ലാസ്
അന്തിക്കാട് പഞ്ചായത്തിലെ ക്ഷീരകർഷകർക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി. ക്ഷീര വികസനവകുപ്പ് തൃശൂർ ജില്ലാ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെയും അന്തിക്കാട് പാൽ വിതരണ സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിലാണ് പാൽ ഗുണമേന്മയെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തിയത്. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ വി ശ്രീവത്സൻ ഉദ്ഘാടനം ചെയ്തു. സംഘം വൈസ് പ്രസിഡന്റ് കെ കെ പ്രദീപ് കുമാർ അധ്യക്ഷനായി. ഗുണ നിയന്ത്രണ ഓഫീസർ എൻ വീണ ഭക്ഷ്യ സുരക്ഷയും പാലിന്റെ ഗുണമേന്മ വർധനയും എന്ന വിഷയത്തിലും ക്ഷീരവികസന ഓഫീസർ വി ശ്രീജയും പാലിൻ മേന്മ നാടിൻ നന്മ എന്ന വിഷയത്തിലും ക്ലാസ്സ് എടുത്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദിവാകരൻ വാലത്തു, സംഘം പ്രസിഡന്റ് കെ വി രാജേഷ്, മെമ്പർമാരായ എ ബി ബാബു, സുമൈറ ബഷീർ, സരൂൺ പൈനൂർ എന്നിവർ സംസാരിച്ചു.
date
- Log in to post comments