Skip to main content

താനാളൂരില്‍ മിനി മാരത്തോണ്‍ നടത്തി: മിറാനിയ ജേതാക്കളായി

താനാളൂര്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച   മിനി മാരത്തോണ്‍ മത്സരത്തില്‍ മീറാനിയ മീനടത്തൂരിന്റെ സി.മുഹമ്മദ് മുഹ്‌സിന്‍ ഒന്നാമതെത്തി.സ്വരലയ ഇട്ടിലാക്കലിന്റെ സി.സഫ്വാനാണ് രണ്ടാംസ്ഥാനം. കോരി ചൊരിയുന്ന  മഴയെത്തും വിവിധ ക്ലബ്ബുകളില്‍ നിന്ന് നിരവധി പേര്‍ മത്സരത്തില്‍ പങ്കെടുത്തു.
താനൂര്‍ അയ്യായ റോഡില്‍ നിന്നാരംഭിച്ച മത്സരം താനാളൂര്‍ ഗ്രാമപഞ്ചായത്ത് പരിസരത്ത് അവസാനിച്ചു. മത്സരം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കളത്തില്‍ ബഷീര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു ചടങ്ങില്‍ ക്ലബ്ബ് കോ-ഓഡിനേഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ മുജീബ് താനാളൂര്‍ അധ്യക്ഷനായി. റഷീദ് ചുങ്കം, അഷ്‌ക്കര്‍ പാക്കിനി, കെ.കെ.ഷഫിദലി, ജാഫര്‍ കോരാത്ത്, കെ.ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
 

date