'ശരണ്യ' സംരഭങ്ങള്‍ക്കുള്ള പരിശീലനം തുടങ്ങി
'ശരണ്യ' സ്വയം തൊഴില്‍ പദ്ധതി പ്രകാരമുള്ള ബത്തേരി താലൂക്കിലെ 226 പേര്‍ക്കുളള സ്വയം തൊഴില്‍ സംരഭങ്ങള്‍ക്കുള്ള ഏഴു ദിവസത്തെ സംരഭകത്വ വികസന പരിശീലനം തുടങ്ങി. സുല്‍ത്താന്‍ ബത്തേരി ദിശ ഹ്യൂമണ്‍ റിസോഴ്‌സ് സെന്ററില്‍ നഗരസഭാ ഉപാദ്ധ്യക്ഷ ഷാജി ഉദ്ഘാടനം ചെയ്തു. വളര്‍ത്തുമൃഗ പരിപാലനം, വസ്ത്ര നിര്‍മ്മാണ നൈപുണ്യ വികസനം, ബ്യൂട്ടിപാലര്‍, ജൈവ പച്ചക്കറികൃഷി, ഭക്ഷ്യോത്പാദന നിര്‍മ്മാണം, കരകൗശല നൈപുണ്യം എന്നിവ ഉള്‍പ്പെടുത്തിയുള്ള പരിശീലനം, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും പുത്തൂര്‍വയല്‍ ഗ്രാമീണ പരിശീലന കേന്ദ്രവും സംയുക്തമായി ബത്തേരി ദിശ ഹ്യൂമണ്‍ റിസോഴ്‌സ് സെന്ററില്‍ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ഡയറക്ടര്‍ പി. വിജയശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. ദിശ ഡയറക്ടര്‍ ഡോ. കെ. എം റാസി, കോ- ഓര്‍ഡിനേറ്റര്‍, എം പി. സാജിദ്, വി. എസ് വിനു, കെ . ഇബ്രാഹീം എന്നിവര്‍ സംസാരിച്ചു. എംപ്ലോയ്‌മെന്റ് ആഫീസര്‍ ടി.അബ്ദ്ദുള്‍ റഷീദ് ടി. സ്വാഗതവും, ആര്‍സെറ്റി ട്രെയിനിങ്ങ് കോ- ഓഡിനേറ്റര്‍ ആര്‍ബിന്‍ ജോണ്‍ നന്ദിയും പറഞ്ഞു.
- Log in to post comments