Skip to main content

'നിരാമയ 2019' പദ്ധതി ഉദ്ഘാടനം ഇന്ന് 

 

കുഴല്‍മന്ദം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കുഴല്‍മന്ദം ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി ഒരുക്കുന്ന പദ്ധതി 'നിരാമയ 2019' ഇന്ന് (ഒക്‌ടോബര്‍ 23) ഉച്ചയ്ക്ക് 12 ന് രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്യും. കൗമാരപ്രായത്തിലെ ശാരീരിക മാസസ്സിക പ്രശ്‌നങ്ങളെ ധൈര്യത്തോടെ നേരിടാനും മാനസ്സിക അടിമത്തങ്ങളില്‍ നിന്ന് പിന്തിരിയാന്‍ കൗമാരക്കാരെ പ്രാപ്തരാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണിത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യപകര്‍ക്കുമുള്ള ബോധവത്ക്കരണ ക്ലാസുകള്‍, തുടര്‍ചികിത്സാ സൗകര്യങ്ങള്‍ പദ്ധതിയിലൂടെ നല്‍കും. പൊലീസ് നാര്‍ക്കോട്ടിക്‌സ് സെല്ലിന്റെയും എക്‌സൈസിന്റെ വിമുക്തി മിഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

കുഴല്‍മന്ദം ഗവ. ഐ.ടി.ഐ നടക്കുന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പ്രകാശ് അധ്യക്ഷനാവും. ഭാരതീയ ചികിത്സാ വകുപ്പ് ഡി.എം.ഒ ഡോ.എല്‍ സിന്ധു, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുക്കും.

date