Skip to main content

പട്ടികജാതി, പട്ടികവർഗ സംസ്ഥാനതല ഉപദേശകസമിതി യോഗം 26ന്

പട്ടികജാതി, പട്ടികവർഗ വികസന വകുപ്പിന്റെ സംസ്ഥാനതല ഉപദേശക സമിതി യോഗം ഒക്‌ടോബർ 26ന് രാവിലെ 10ന് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ ചേരും.  പട്ടികജാതി പട്ടികവർഗ വികസനം, പിന്നാക്കക്ഷേമം, സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിക്കും.  യോഗത്തിൽ എം.പിമാർ, എം.എൽ.എമാർ സമുദായ സംഘടനാ പ്രവർത്തകർ, ഗവ. സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുക്കും.  കഴിഞ്ഞ ഒരു വർഷം പട്ടികജാതി, പട്ടികവർഗ വികസന വകുപ്പുകൾ നടപ്പിലാക്കിയ പദ്ധതികളുടെ അവലോകനവും പുതിയതായി നടപ്പിലാക്കേണ്ട പദ്ധതി നിർദേശങ്ങളും വരുംകാല പ്രവർത്തനങ്ങളും ഉപദേശക സമിതിയിൽ ചർച്ച ചെയ്യും.
പി.എൻ.എക്‌സ്.3774/19

date