Post Category
എസ്.സി.ഇ.ആർ.ടിയിൽ ഡെപ്യൂട്ടേഷൻ നിയമനം
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കേന്ദ്രത്തിലേക്ക് (എസ്.സി.ഇ.ആർ.ടി, കേരള) ആർട്ട് എഡ്യൂക്കേഷൻ, എക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സ്‌പെഷ്യൽ എഡ്യൂക്കേഷൻ, ഇൻ സർവീസ് ട്രെയിനിംഗ് എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ/ റിസർച്ച് ഓഫീസർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നു. ഇതിലേക്കായി സർക്കാർ സ്‌കൂളുകൾ, അധ്യാപക പരിശീലന കേന്ദ്രങ്ങൾ, കോളേജുകൾ, ട്രെയിനിംഗ് കോളേജുകൾ, യൂണിവേഴ്‌സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ നിന്നും നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ വകുപ്പ് മേലധികാരികളുടെ എൻ.ഒ.സി സഹിതം നവംബർ 11ന് മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷകരുമായി അഭിമുഖം നടത്തിയായിരിക്കും നിയമനം. വിശദവിവരങ്ങൾക്ക്: www.scert.kerala.gov.in.
പി.എൻ.എക്‌സ്.3818/19
date
- Log in to post comments