സൗദി അറേബ്യയില്‍ നഴ്സുമാര്‍ക്ക് അവസരം
സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് നഴ്സുമാരെ നോര്‍ക്ക റൂട്ട്സ് എക്സ്പ്രസ് റിക്രൂട്ട്മെന്റ് മുഖേന തെരഞ്ഞെടുക്കും. നഴ്സിംഗില്‍ ബിരുദമോ (ബി.എസ.്സി), ഡിപ്ലോമയോ (ജി.എന്‍.എം) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 22 നും 35 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം. ബി.എസ.്സി നഴ്സുമാര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തെയും ജി.എന്‍.എം നഴ്സുമാര്‍ക്ക് രണ്ട് വര്‍ഷത്തെയും പ്രവര്‍ത്തി പരിചയം അനിവാര്യം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിസ, താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. ശമ്പളം 3000 മുതല്‍ 3750 സൗദി റിയാല്‍ വരെ (ഏകദേശം 60,000 രൂപ മുതല്‍ 70,000 രൂപ വരെ) ലഭിക്കും. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ norkaksa19@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം. എല്ലാ വ്യാഴാഴ്ചകളിലും നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരത്തുള്ള ആസ്ഥാന ഓഫീസില്‍ ഈ ആശുപത്രിയിലേക്ക് ഓണ്‍ലൈന്‍ അഭിമുഖം ഉണ്ടാകും. ജി.സി.സി രാജ്യങ്ങളിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി നോര്‍ക്ക റൂട്ട്സ് വിദേശ റിക്രൂട്ട്മെന്റ് വിഭാഗം നടപ്പാക്കുന്ന എക്സ്പ്രസ് റിക്രൂട്ട്മെന്റ് സര്‍വീസിന്റെ ഭാഗമാണിത്. ഇതിലൂടെ അതിവേഗത്തില്‍ നിയമന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. വിശദവിവരം www.norkaroots.org എന്ന വെബ് സൈറ്റിലും ടോള്‍ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.
- Log in to post comments