Skip to main content

വോളന്ററി സോഷ്യല്‍ വര്‍ക്കര്‍മാരെ തെരഞ്ഞെടുക്കുന്നു

ജില്ലാ പ്രൊബേഷന്‍ ഓഫീസ് മുഖേന നടപ്പാക്കിവരുന്ന നേര്‍വഴി പദ്ധതിയിലേക്ക് വോളന്ററി സോഷ്യല്‍ വര്‍ക്കര്‍മാരെ തെരഞ്ഞെടുക്കുന്നു. പ്ലസ്ടു/പ്രീഡിഗ്രി യോഗ്യതയുള്ള, സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവരും സാമൂഹ്യപ്രവര്‍ത്തനത്തില്‍ താത്പര്യവുമുള്ളവരായിരിക്കണം അപേക്ഷകര്‍. പ്രായപരിധി 65 വയസ്. ആഴ്ചയില്‍ 14 മണിക്കൂറെങ്കിലും സേവനം ചെയ്യണം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, സേവന പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡേറ്റ, അപേക്ഷ എന്നിവ സഹിതം നവംബര്‍ അഞ്ചിന് രാവിലെ 10ന് കളക്ടറേറ്റില്‍ എഡിഎംന്റെ ചേംബറില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരം 0468 2325242 എന്ന നമ്പരില്‍ ലഭിക്കും. 

date