Post Category
ഫുഡ് പ്രോസസിംഗ് പരിശീലനം
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 15 മുതല്‍ കോഴഞ്ചേരിയില്‍ ഫുഡ് പ്രോസസിംഗ് ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാമില്‍ പരിശീലനം നല്‍കും. പത്താം ക്ലാസ് വരെ പഠിച്ചവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 45 വയസ്. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം കോഴഞ്ചേരി ജില്ലാ വ്യവസായ കേന്ദ്രത്തിലോ പത്തനംതിട്ട/അടൂര്‍/ തിരുവല്ല താലൂക്ക് വ്യവസായ ഓഫീസുകളിലോ അപേക്ഷ നല്‍കണം. 20 ദിവസമാണ് പരിശീലന കാലാവധി. ഫോണ്‍: 9656407924.
date
- Log in to post comments