Post Category
ശില്പശാല നടത്തി
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും യൂണിസെഫും സംയുക്തമായി തിരുവല്ല ഡയറ്റ് ഹാളില്‍ സമഗ്ര സ്കൂള്‍ സുരക്ഷ ശില്പശാല നടത്തി. യൂണിസെഫ് ഡിആര്‍ആര്‍ കണ്‍സള്‍ട്ടന്റ് വത്സലകുമാരി സ്കൂള്‍ സുരക്ഷയുടെ പ്രാധാന്യത്തെ പറ്റി സംസാരിച്ചു. എല്ലാ സ്കൂളുകളിലും ദുരന്ത നിവാരണ ആസൂത്രണ രേഖ തയ്യാറാക്കണമെന്നും സ്കൂള്‍ സുരക്ഷ സമിതികള്‍ രൂപീകരിക്കണമെന്നും സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പു വരുത്തണമെന്നും അവര്‍ പറഞ്ഞു. വിദ്യാഭ്യാസ ഉപഡയറക്ടര്മാരായ ശാന്തമ്മ, സുഗത,
ഡയറ്റ് പ്രിന്‍സിപ്പാള്‍ പി. ലാലികുട്ടി, യൂണിസെഫ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പ്രദീഷ് സി.മാമ്മന്‍, ജി.എസ്.പ്രദീപ് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments