Skip to main content

സര്‍വ്വെ ആരംഭിച്ചു

ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ സമഗ്ര വിവര ശേഖരണം തുടങ്ങി. ജില്ലയിലെ മുഴുവന്‍ മത്സ്യത്തൊഴിലാളികളുടെ വിവരങ്ങള്‍ ഡിജിറ്റലൈസ്ഡ് ചെയ്യുന്നതിനായി  രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളികളുടെ സമഗ്ര വിവരശേഖരണം ആരംഭിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി  ബോഡില്‍ അംഗങ്ങളായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുളള മത്സ്യത്തൊഴിലാളികളുടെ വിവരങ്ങളാണ് സര്‍വ്വേയില്‍ ശേഖരിക്കുന്നത്. ജില്ലയിലെ 23 മത്സ്യഗ്രാമങ്ങളിലും ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി മത്സ്യത്തൊഴിലാളികളില്‍ നിന്നും നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുകയും അവ ഉടനടി ഡാറ്റാ എന്‍ട്രി നടത്തി  സര്‍ക്കാരിലേക്ക് അയച്ച്‌കൊടുക്കുകയുമാണ് ചെയ്യേണ്ടത്. മത്സ്യത്തൊഴിലാളികളുടെ റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍, ക്ഷേമനിധി  പാസ് ബുക്കിലെ വിവരങ്ങള്‍, ആധാര്‍ കാര്‍ഡ് നമ്പര്‍, ടെലിഫോണ്‍ നമ്പറുകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, കുടുംബാംഗങ്ങളുടെ വിവരങ്ങള്‍, മക്കളുടെ വിദ്യഭ്യാസ നിലവാരം, വീടിന്റെ അവസ്ഥ, കുടുംബാംഗങ്ങളുടെ ആരോഗ്യ സ്ഥിതി വിവരങ്ങള്‍, താമസിക്കുന്ന  ഗ്രഹത്തിന്റെ  വിവരങ്ങള്‍, സ്വന്തമായുളള സ്ഥലത്തിന്റെ വിവരങ്ങള്‍ എന്നിവയെല്ലാമാണ് ഈ സമഗ്ര സര്‍വ്വേയില്‍ ഉള്‍പ്പെട്ടിട്ടുളളത്.    ഫിഷറീസ് വകുപ്പിന്റെ ഈ സമഗ്ര വിവരശേഖരണം ദൗത്യത്തില്‍ എല്ലാ മത്സ്യത്തൊഴിലാളികളും സഹകരിക്കണെന്നും ഉദ്യോഗസ്ഥര്‍ ഗ്രഹസന്ദര്‍ശനം നടത്തുമ്പോള്‍ അവര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ എളുപ്പം ലഭ്യമാക്കണമെന്നും പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 

date