Skip to main content

ആര്‍ദ്രം ജനകീയ ക്യാമ്പെയിന്‍ ലോഗോ തയ്യാറാക്കല്‍ മത്സരം

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നവംബര്‍ 5ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്ന ആര്‍ദ്രം ജനകീയ ക്യാംപയിന്റെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്കായി സംസ്ഥാന തലത്തില്‍ ലോഗോ തയ്യാറാക്കല്‍ മല്‍സരം നടത്തുന്നു. ശരിയായ ആരോഗ്യ ശീലങ്ങള്‍, ആരോഗ്യകരമായ ഭക്ഷണം, വിവിധ വ്യായാമമുറകള്‍, ലഹരിക്കെതിരായ ബോധവല്‍ക്കരണം, ശുചിത്വശീലങ്ങളും മാലിന്യനിര്‍മാര്‍ജനവും തുടങ്ങിയവയാണ് ആര്‍ദ്രം ജനകീയ ക്യാംപയിന്റെ ലക്ഷ്യങ്ങള്‍. സംസ്ഥാന തലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് 25000 രൂപയുടെ ക്യാഷ് അവാര്‍ഡ് ലഭിക്കും. ജില്ലാതലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചു ലോഗോകള്‍ക്കും സമ്മാനങ്ങളുണ്ട്. ഫോണ്‍: 9496345535, 9961603803.  എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാം. ലോഗോകള്‍ അയക്കുന്ന കുട്ടികള്‍ ലോഗോയോടൊപ്പം സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയോ അല്ലെങ്കില്‍ സ്‌കൂള്‍ മേലധികാരിയുടെ കത്തോ ഉള്‍പ്പെടുത്തണം.  ആര്‍ദ്രം ജനകീയ ക്യാംപയിന്‍ എന്ന പേരും ആര്‍ദ്രം ആശയവും ചിത്രീകരിക്കുന്ന ലോഗോ ആയിരിക്കണം.
 എഴുത്തുകള്‍ മലയാളത്തിലായിരിക്കണം. എ4 വലിപ്പത്തിലുള്ള കടലാസിലാണ് ലോഗോ വരയ്ക്കേണ്ടത്.  ഓയില്‍ പെയിന്റ്, വാട്ടര്‍ കളര്‍, പെന്‍സില്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് മീഡിയ തുടങ്ങി ഏതു മാധ്യമം ഉപയോഗപ്പെടുത്തിയും ലോഗോ വരയ്ക്കാം. ലോഗോകള്‍ സ്‌കാന്‍ ചെയ്ത് 'ആര്‍ദ്രം ജനകീയ ക്യാംപയിന്‍- ലോഗോ മല്‍സരം' എന്ന് രേഖപ്പെടുത്തി aardramwynd@gmail.com എന്ന വിലാസത്തില്‍ ഇ-മെയില്‍ ചെയ്യണം. ഒക്ടോബര്‍ 29ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ലോഗോകള്‍ ലഭിക്കണം.

 

date