പരമ്പരാഗത തൊഴിലാളിവര്‍ഗ സമുദായങ്ങള്‍ക്ക് ജീവനോപാധി പുന:സ്ഥാപന സഹായം
പ്രളയ ബാധിത പ്രദേശങ്ങളിലെ പരമ്പരാഗത തൊഴിലാളിവര്‍ഗ സമുദായങ്ങള്‍ക്ക് ജീവനോപാധി പുന:സ്ഥാപന സഹായം പദ്ധതിയിലൂടെ സഹായം ലഭിക്കുന്നതിനായി ജില്ലയിലെ ഒ.ബി.സി വിഭാഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 2018, 2019 വര്‍ഷങ്ങളില്‍ പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ട പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരില്‍ പരമ്പരാഗത തൊഴില്‍ ചെയ്യുന്നവര്‍ക്ക് അവരുടെ തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനായി ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനും, തൊഴില്‍ സ്ഥലം/സ്ഥാപനം മെച്ചപ്പെടുത്തുന്നതിനുമാണ് ധനസഹായം അനുവദിക്കുന്നത്. ഒരാള്‍ക്ക് രണ്ട് ഗഡുക്കളായി പരമാവധി 25000 രൂപ ഗ്രാന്റ് അനുവദിക്കും. വിശദാംശങ്ങള്‍ അടങ്ങിയ വിജ്ഞാപനവും അപേക്ഷാഫാറവും ംംം.യരററ.സലൃമഹമ.ഴീ്.ശി വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ, അനുബന്ധ രേഖകള്‍ സഹിതം മലപ്പുറം ജില്ലകളില്‍പ്പെട്ട അപേക്ഷകര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വകുപ്പ്, സിവില്‍ സ്റ്റേഷന്, ഒന്നാംനില, കോഴിക്കോട് 673020 വിലാസത്തില്‍ നല്‍കണം. അവസാന തീയതി നവംബര്‍ 25.
- Log in to post comments