Post Category
മദ്രസാധ്യാപക ക്ഷേമനിധി ധനസഹായ വിതരണം ഉദ്ഘാടനം
കേരള മദ്രസാധ്യാപക ക്ഷേമനിധി 2019-20 സാമ്പത്തിക വര്‍ഷം നല്‍കുന്ന ധനസഹായ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നവംബര്‍ രണ്ടിന് ഉച്ചക്ക് മൂന്നിന് ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ, ഹജ്ജ് വഖഫ് കാര്യ മന്ത്രി ഡോ.കെ ടി. ജലീല്‍ നിര്‍വ്വഹിക്കും. കാലിക്കറ്റ് യൂനിവേഴസിറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പി.അബ്ദുള്‍ ഹമീദ് എം.ല്‍. എ അധ്യക്ഷത വഹിക്കും. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയായിരിക്കും. രാഷ്ട്രീയ, സാമൂഹ്യ, സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. പരിപാടിയില്‍ 200 അംഗങ്ങള്‍ക്ക് വിവാഹ ധനസഹായവും 70 വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് അവാര്‍ഡും 30 അംഗങ്ങള്‍ക്ക് ചികിത്സാ ധനസഹായവും വിതരണം ചെയ്യും.
date
- Log in to post comments