Post Category
ദ്വിദിന ജില്ലാതല സെമിനാര്‍
സാമൂഹ്യ നീതി വകുപ്പ് ജില്ലാ പ്രൊബേഷന്‍ ഓഫീസ് മുഖാന്തിരം നടപ്പിലാക്കുന്ന നേര്‍വഴി' പദ്ധതിയുടെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്ല നടപ്പ് നിയമത്തിന്റെ സാധ്യതകളെപ്പറ്റിയും പ്രയോജനങ്ങളെപ്പറ്റിയും അവബോധം സൃഷ്ടിക്കുന്നതിന് ദ്വിദിന ജില്ലാതല സെമിനാര്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 29,30 തീയ്യതികളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ കാസര്‍കോട് സിവില്‍ സ്റ്റേഷനിലുള്ള കോണ്‍ഫറന്‍സ് ഹാളിലാണ് സെമിനാര്‍. പോലീസ് വകുപ്പ്,പ്രോസിക്ക്യൂഷന്,ജയില്‍ വകുപ്പ് തുടങ്ങിയവയിലെ ഉദ്യാഗ സ്ഥര്‍ക്കും അഭിഭാഷകര്‍,സന്നദ്ധ സംഘടനകള്‍,മാധ്യമ പ്രവര്‍ത്തകര്‍,സി.ഡി.പി.ഒ,ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍,സ്കൂള്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ക്കും ആണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
date
- Log in to post comments