Skip to main content

സിദ്ധമെഡിക്കൽ ഓഫീസർ വാക്ക് ഇൻ ഇന്റർവ്യൂ ഇന്ന്

നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസ് മുഖേന നടത്തുന്ന പദ്ധതിയിലേക്ക് സിദ്ധമെഡിക്കൽ ഓഫീസർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.  അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സിദ്ധമെഡിസിൻ ബിരുദവും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ അംഗീകരിച്ച എ ക്ലാസ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.  താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ്, ജില്ലാ മെഡിക്കൽ ഓഫീസിൽ ആവശ്യമായ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഇന്ന് (ഒക്‌ടോബർ 29) രാവിലെ പത്തിന് നേരിട്ട് ഹാജരാകണം.  ഫോൺ: 0471- 2320988.
പി.എൻ.എക്‌സ്.3827/19

date