Skip to main content

അസിസ്റ്റന്റ് കാറ്ററിംഗ് മാനേജര്‍ പരിശീലനം 

 

കേന്ദ്ര സര്‍ക്കാറിന്റെ ഷിപ്പിംഗ് മന്ത്രാലയം പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന സാഗര്‍മാല പദ്ധതിയില്‍ അസിസ്റ്റന്റ് കാറ്ററിംഗ് മാനേജര്‍ കോഴ്‌സ് നടത്തും. പൂര്‍ണ്ണമായും സൗജന്യമായി നടത്തുന്ന കോഴ്‌സില്‍ ഒഴിവുള്ള 20 സീറ്റുകളിലേക്ക് എറണാകുളം, കോഴിക്കോട് ജില്ലകളിലെ തീരദേശ മേഖലയില്‍ താമസിക്കുന്ന 18 നും 30 നും ഇടയില്‍ പ്രായമുള്ള യുവതീ, യുവാക്കളില്‍ നിന്നും അപേക്ഷ സ്വീകരിക്കും. പ്ലസ്ടു ആണ് യോഗ്യത.  അഡ്മിഷന് ബന്ധപ്പെടുക: 8075705992, 9746938700.

 

മെബര്‍ഷിപ്പ് കാര്‍ഡ് സ്വന്തമാക്കാം

 

 

കോഴിക്കോട് ഈസ്റ്റ്ഹില്‍ യൂത്ത് ഹോസ്റ്റലില്‍ ഫീസ് അടച്ച് യൂത്ത് ഹോസ്റ്റല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മെബര്‍ഷിപ്പ് കാര്‍ഡ് സ്വന്തമാക്കാം. വിശദ വിവരങ്ങള്‍ക്ക് - 0495 2381354, www.yhaindia.org. 

 

 

നോര്‍ക്ക റൂട്ട്‌സ് മുഖേന സൗദി അറേബ്യയില്‍ നഴ്‌സുമാര്‍ക്ക് അവസരം

 

 

സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേയ്ക്ക് ബി.എസ്.സി നഴ്‌സിംഗ് യോഗ്യതയുള്ളവരെ നോര്‍ക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കും. കുറഞ്ഞത് ഒന്നു മുതല്‍ രണ്ട് വര്‍ഷം വരെ പ്രവൃത്തി പരിചയമുള്ള 22 നും 30 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് വിസ, താമസം, വിമാന ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ഡ്യൂട്ടി സമയത്തുള്ള ഭക്ഷണം എന്നിവ സൗജന്യം. 3500 മുതല്‍ 4000 സൗദി റിയാല്‍ വരെ (ഏകദേശം 65,000 രൂപ മുതല്‍ 75,000 രൂപ വരെ) ശമ്പളം ലഭിക്കും. താത്പര്യമുള്ള ഉദ്ദ്യോഗാര്‍ത്ഥികള്‍ www.norkaroots.org വെബ് സൈറ്റില്‍ ബയോഡാറ്റയും, അനുബന്ധരേഖകളും സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2019 നവംബര്‍ 10.

date