Post Category
ശില്പശാല
കേരള ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന് ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്ട് സംബന്ധിച്ച് കോഴഞ്ചേരി, അടൂര്‍, കോന്നി താലൂക്കുകളിലെ തദ്ദേശ സ്വയംഭരണ മേലധികാരികള്‍ക്ക് വേണ്ടി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 11ന് രാവിലെ 10ന് പത്തനംതിട്ട ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ നടത്തുന്ന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ആര്.ഗിരിജ അധ്യക്ഷത വഹിക്കും. കെട്ടിട നിര്‍മാണ മാനദണ്ഡങ്ങള്‍, മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍, വ്യവസായ-വാണിജ്യ- തൊഴില്‍ രംഗത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് എന്നീ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസ് നയിക്കും. (പിഎന്‍പി 71/18)
date
- Log in to post comments