Skip to main content

ആർദ്രം: ടാഗ്‌ലൈൻ മത്സരം

ആരോഗ്യകരമായ ജീവിതശൈലി രൂപീകരിക്കുന്നതിനുള്ള സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കുവാനും ഇതിനുസൃതമായി ജനങ്ങളുടെ ജീവിത ശൈലി മാറ്റിയെടുക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള 'ആർദ്രം ജനകീയ ക്യാമ്പെയിൻ ഭാഗമായി ആരോഗ്യവകുപ്പ് ജില്ലാതല ടാഗ് ലൈൻ മത്സരം സംഘടിപ്പിക്കുന്നു. പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാം. ഒരാൾക്ക് പരമാവധി അഞ്ച് ടാഗ് ലൈൻ അയക്കാം. ടാഗ് ലൈൻ മലയാള ഭാഷയിൽ അഞ്ച് വാക്കോ അതിൽ കുറവോ ആയിരിക്കണം. ജില്ലാതലത്തിലെ ഒന്ന്, രണ്ട് സ്ഥാനാർഹർക്ക് 1250, 750 രൂപ എന്ന തോതിൽ ക്യാഷ് അവാർഡ് നൽകും. മത്സരത്തിലേക്ക് ലഭിക്കുന്ന സൃഷ്ടികളുടെ പകർപ്പാവകാശം ആരോഗ്യവകുപ്പ് തൃശ്ശൂരിനായിരിക്കും. സൃഷ്ടികൾ ardramcampaigntsr@gmail.com ഇമെയിൽ വഴി ടാഗ് ലൈൻ കോംമ്പറ്റീഷൻ എന്ന് സബ്‌ജെക്ട് നൽകി പേര്, അഡ്രസ്സ്, ഫോൺ നമ്പർ സഹിതം ഒക്‌ടോബർ 30 നകം ഉച്ച്ക്ക് 12 മണിക്കകം അയക്കണം. ഫോൺ: 9447919179, 9946105782.

date