Post Category
നേർവഴി: ഏകദിന ബോധവൽക്കരണ പരിപാടി ഇന്ന് (ഒക്‌ടോബർ 29)
നേർവഴി-ഏകദിന ബോധവൽകരണ പരിപാടി ഇന്ന് (ഒക്‌ടോബർ 29) രാവിലെ പത്തിന് അയ്യന്തോൾ കോസ്റ്റ് ഫോർഡ് ഹാളിൽ പ്രിൻസിപ്പൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജ് സോഫി തോമസ് ഉദ്ഘാടനം ചെയ്യും. ചാവക്കാട് മുൻസിപ്പൽ ചെയർമാൻ എൻ കെ അക്ബർ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എസ് ഷാനവാസ് മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ റൂറൽ പോലീസ് മേധാവി കെ പി വിജയകുമാരൻ മുഖ്യാതിഥിയാകും. സാമൂഹ്യ നീതി വകുപ്പിന്റെ കീഴിൽ വരുന്ന ജില്ലാ പ്രൊബേഷൻ ഓഫീസാണ് ബോധവൽക്കരണം സംഘടിപ്പിക്കുന്നത്. രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെ ആണ് പരിശീലന പരിപാടി. സാമൂഹ്യ പ്രതിരോധ സംവിധാനം ഉണ്ടാക്കുവാൻ ജില്ലയിലെ പോലീസ് ഓഫീസർമാർ, ജയിൽ ഉദ്യോഗസ്ഥർ, എക്സൈസ് ഓഫീസർമാർ, അഭിഭാഷകർ എന്നിവർക്കാണ് പരിശീലനം.
date
- Log in to post comments