Skip to main content

പ്രവാസി ഡിവിഡന്റ് പദ്ധതി ഉദ്ഘാടനം നവംബർ 16 ന്

പ്രവാസി ക്ഷേമത്തിനായി പ്രവാസി ക്ഷേമ ബോർഡ് വഴി നടപ്പാക്കുന്ന നിക്ഷേപാധിഷ്ഠിത വരുമാന പദ്ധതിയായ പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ ഉദ്ഘാടനം നവംബർ 16 വൈകീട്ട് നാലിന് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് തെക്കേഗോപുര നടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. മന്ത്രിമാരായ ധനകാര്യ വകുപ്പ് മന്ത്രി ടി.എം തോമസ് ഐസക്, കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവർ പങ്കെടുക്കും.
 

date