Skip to main content

ദേശീയ പുനരർപ്പണ ദിനാചരണം: 31ന്

 

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഒക്ടോബർ 31ന് രാഷ്ട്രീയ സങ്കൽപ് ദിവസമായി (ദേശീയ പുനരർപ്പണദിനം) ആചരിക്കും. അന്ന് രാവിലെ 10.15 മുതൽ 10.17 വരെ എല്ലാ സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രണ്ടുമിനിറ്റ് മൗനാചരണം നടത്തും. തുടർന്ന് ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുക്കുകയും ദേശീയഗാനം ആലപിക്കുകയും ചെയ്യും.
പ്രതിജ്ഞ:
'രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അർപ്പണബോധത്തോടുകൂടി പ്രവർത്തിക്കുമെന്ന് ഞാൻ ദൃഢപ്രതിജ്ഞ ചെയ്യുന്നു.
ഒരിക്കലും അക്രമമാർഗം സ്വീകരിക്കില്ലെന്നും മതം, ഭാഷ, പ്രദേശം തുടങ്ങിയവ മൂലമുള്ള ഭിന്നതകളും തർക്കങ്ങളും രാഷ്ട്രീയമോ സാമ്പത്തികമോ ആയ മറ്റ് പരാതികളും സമാധാനപരവും വ്യവസ്ഥാപിതവും ആയ മാർഗങ്ങളിലൂടെ പരിഹരിക്കുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു.'
പി.എൻ.എക്‌സ്.3844/19

date