വിജിലന്‍സ് വാരാഘോഷത്തിന് ജില്ലയില്‍ തുടക്കം
വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിജിലന്‍സ് വാരാഘോഷത്തിന് ജില്ലയില്‍ തുടക്കമായി. എടരിക്കോട് പി.കെ.എം.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. മുഹമ്മദ് ഷാഫി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിജിലന്‍സ് ഡിവൈ.എസ്.പി എ.രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. വിജിലന്‍സ് ഇന്‍സ്പെക്ടര്‍ എം. ഗംഗാധരന്‍ ബോധവത്കരണ ക്ലാസെടുത്തു. ജില്ലാ വിജിലന്‍സ് സമിതി അംഗം മഠത്തില്‍ രവി, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പി.എം ആഷിഫ്, സ്‌കൂള്‍ മാനേജര്‍ പി. മുഹമ്മദ് ബഷീര്‍, അഴിമതി വിരുദ്ധ മനുഷ്യാവകാശ ഫോറം ജില്ലാ ജന. സെക്രട്ടറി കെ.ടി അജയ്കുമാര്‍, വിജിലന്‍സ് എസ്.സി.പി.ഒ ടി.ടി ഹനീഫ എന്നിവര്‍ സംസാരിച്ചു.
അഴിമതി രഹിതമായ രാജ്യം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ രണ്ടു വരെയാണ് അഴിമതി വിരുദ്ധ വാരമായി ആചരിക്കുന്നത്. 'സത്യസന്ധത ഒരു ജീവിത രീതി' എന്നതാണ് ഈ വര്‍ഷത്തെ വിജിലന്‍സ് വാരാചരണത്തിന്റെ പ്രമേയം. വാരാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
- Log in to post comments