ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ബോധവത്ക്കരണ സെമിനാറും ക്യാമ്പും സംഘടിപ്പിച്ചു
തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. ചുങ്കം പട്ടിക്കാട് ശാന്തപുരത്ത് നടന്ന പരിപാടി വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വള്ളിയാതടത്തില് ഉദ്ഘാടനം ചെയ്തു. ജില്ലാ ലേബര്‍ ഓഫീസര്‍ ടി.വി രാഘവന് അധ്യക്ഷനായി. സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ ആവാസ് ഇന്‍ഷൂറന്‍സിന്റെ രജിസ്ട്രേഷനും പരിപാടിയില്‍ നടന്നു. 150 ലധികം ഇതരസംസ്ഥാന തൊഴിലാളികള്‍ ക്യാമ്പില്‍ പങ്കെടുത്തു.
വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഹരീഷ്ബാബു, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പി.അനീഷ്, തൊഴില്‍ വകുപ്പ് ജീവനക്കാരായ അജീഷ് കിളിയില്‍, പി.ഷാജുമോന്‍, മൗലാന ഹോസ്പിറ്റല്‍ മാര്‍ക്കറ്റിങ് അസിസ്റ്റന്റ് നൗഫല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments