ജില്ലാ കേരളോത്സവം നവംബര്‍ 26 മുതല്‍
ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം നവംബര്‍ 26 മുതല്‍ ഡിസംബര്‍ ഒന്നുവരെ പണ്ടിക്കാട് ഡിവിഷനിലെ വിവിധ ഭാഗങ്ങളില്‍ നടക്കും. കേരളോത്സവത്തിന്റെ മുന്നോടിയായി യുവജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തിക്കൊണ്ടണ്‍ുള്ള വര്‍ണ്ണാഭമായ ഘോഷയാത്ര നവംബര്‍ 29ന് വൈകീട്ട് പാണ്ടണ്‍ിക്കാട് നടത്തും. പരിപാടിയുടെ വിജയത്തിനായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. കേരളോത്സവത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ മുഖേനയുള്ള മുനിസിപ്പാലിറ്റി, ബ്ലോക്ക്, പഞ്ചായത്ത് തല എന്‍ട്രികള്‍ നവംബര്‍ 20 വൈകീട്ട് അഞ്ചുവരെ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് യോഗം അറിയിച്ചു. നിശ്ചിത തീയതിക്കകം തന്നെ എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിന് ബന്ധപ്പെട്ടവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി ചെയര്‍മാന്‍ വി.സുധാകരന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സലീം കുരുവമ്പലം, വെട്ടം ആലിക്കോയ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ ചെയര്‍മാന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അംഗങ്ങള്‍, യുവജനക്ഷേമബോര്‍ഡ് പ്രതിനിധികള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments