Post Category
ജീവധാര - രക്തദാന സമ്മതപത്രം കൈമാറി
കാലിക്കറ്റ് യൂനിവേഴ്സിറ്റി ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എസ്.പി.സി യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങളില്‍ നിന്ന് കേഡറ്റുകള്‍ സമാഹരിച്ച രക്തദാന സമ്മതപത്രങ്ങളുടെ ലിസ്റ്റ് ജില്ലാ പഞ്ചായത്തംഗം എ കെ അബ്ദുറഹിമാന് തേഞ്ഞിപ്പലം എ.എസ്.ഐ സൈനുല്‍ ആബിദിന് കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി ടി എ പ്രസിഡന്റ് വി- രമേഷ് അധ്യക്ഷത വഹിച്ചു.
310 പേരുടെ സമ്മതപത്രമാണ് സമാഹരിച്ചത്.എസ്.പി.സി യുടെ എസി പി ഒ കെ.ബി. മിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ സദക്കത്തുള്ള, റഷീദ് കെ എച്ച്, എസ് എം സി ചെയര്മാന് പി വി രഘുനാഥ് എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ പ്രധാനധ്യാപകന് വി ബാലന് സ്വാഗതവും സി പി ഒ കെ.പി.മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.
date
- Log in to post comments