Skip to main content
കുടുംബശ്രീ പോസ്റ്റര്‍ നിര്‍മ്മാണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പോസ്റ്റര്‍.

കുടുംബശ്രീ പോസ്റ്റര്‍ നിര്‍മ്മാണ മത്സരം :  പി. ഫാത്തിമ അല്‍ മാജിതയ്ക്ക ഒന്നാം സ്ഥാനം.

നവംബര്‍ ഒന്ന്  മുതല്‍ മൂന്ന് വരെ ജില്ലയില്‍ നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവം 'അരങ്ങ് 2019' നോടനുബന്ധിച്ച് സംഘടിപ്പിച്ച പോസ്റ്റര്‍ നിര്‍മ്മാണ മത്സരത്തില്‍  കൊപ്പം പഞ്ചായത്തിലെ പുലാശ്ശേരി പട്ടന്മാര്‍ത്തൊടി പി .ഫാത്തിമ അല്‍ മാജിത  സമ്മാനത്തിനര്‍ഹയായി.'സ്വാതന്ത്രം, തുല്യത, പങ്കാളിത്തം' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തില്‍  പ്രായഭേദമന്യേ സ്ത്രീകളും  വിദ്യര്‍ഥിനികളും പങ്കെടുത്തു. മത്സരത്തില്‍ 15 എന്‍ട്രികളില്‍ നിന്നുമാണ് വിജയിയെ തെരഞ്ഞെടുത്തത്. വിജയിക്കുള്ള സമ്മാനം  കലോത്സവത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ വിതരണം ചെയ്യും. പങ്കെടുത്ത എല്ലാ മത്സരാര്‍ഥികളും നിര്‍മിച്ച പോസ്റ്ററുകള്‍ കലോത്സവ നഗരിയില്‍ പ്രദര്‍ശിപ്പിക്കും.

 

date