Post Category
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ക്യാമ്പ് സിറ്റിംഗ് ഒക്‌ടോബർ 31നും നവംബർ ഒന്നിനും തിരുവനന്തപുരത്ത്
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ക്യാമ്പ് സിറ്റിംഗ് ഒക്‌ടോബർ 31, നവംബർ ഒന്ന് തിയതികളിൽ തിരുവനന്തപുരത്ത് നടക്കും. സിറ്റിംഗിന്റെ ഉദ്ഘാടനസമ്മേളനം 31ന് രാവിലെ 10 ന് ജഗതി ജവഹർ സഹകരണ ഭവനിലും സിറ്റിംഗുകൾ തൈക്കാട് ഗവ: ഗസ്റ്റ് ഹൗസിലും നടക്കും.
സമ്മേളനം ഉദ്ഘാടനം ചെയ്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സംസാരിക്കും. തുടർന്ന് 11 മുതൽ വൈകിട്ട് അഞ്ചുവരെ ഗവ: ഗസ്റ്റ് ഹൗസിൽ കമ്മീഷന്റെ ക്യാമ്പ് സിറ്റിംഗിന്റെ ഭാഗമായ പബ്‌ളിക് ഹിയറിംഗ് നടക്കും. പബ്‌ളിക് ഹിയറിംഗിന് ഹാജരാകാൻ അറിയിപ്പ് ലഭിച്ചവർ കൃത്യസമയത്ത് ഹാജരാകണം.
നവംബർ ഒന്നിന് രാവിലെ 10 മുതൽ ഗസ്റ്റ് ഹൗസിൽ ഫുൾബെഞ്ച് സിറ്റിംഗ് നടക്കും.
പി.എൻ.എക്‌സ്.3855/19
date
- Log in to post comments