Skip to main content

എറിയാട് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം; വാട്ടർ അതോറട്ടിയുമായി ചർച്ച നടത്തി

എറിയാട് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണം എന്നാവശ്യപ്പെട്ട് എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന്റെ നേതൃത്വത്തിൽ വൈന്തല വാട്ടർ അതോറട്ടി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബെന്നിയുമായി ചർച്ച നടത്തി. പഞ്ചായത്തിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന രണ്ട് മോട്ടോർ പമ്പുകളിൽ ഒന്ന് കുറച്ചു ദിവസങ്ങളായി പ്രവർത്തനരഹിതമായിരുന്നു. ഇതേ തുടർന്ന് രൂക്ഷമായ കുടിവെള്ള ക്ഷാമം ആണ് മേഖലയിൽ അനുഭവപ്പെട്ടത്. അടിയന്തിരമായി പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കുമെന്ന് ഉദ്യോഗസ്ഥൻ ഉറപ്പ് നൽകി. ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് മുമ്പ് മോട്ടോർ നന്നാക്കി പ്രവർത്തനക്ഷമാക്കുമെന്നും അദ്ദേഹം അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. അബ്ദുള്ള, വാർഡ് മെമ്പർമാരായ കെ.കെ. അനിൽകുമാർ, പ്രസീന റാഫി, ജ്യോതി സുനിൽ, വിൻസി ബൈജു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

date