Skip to main content

ഡെന്റിസ്ട്രിയിൽ ആജീവനാന്ത സേവന പുരസ്‌കാരം

കേരള ഡെന്റൽ കൗൺസിൽ ലോക ഡെന്റിസ്റ്റ് ദിനമായ ഡിസംബർ 24ന് 60 വയസ്സിനുമുകളിൽ പ്രായമുള്ള ഒരു ഡെന്റിസ്റ്റിന് ദന്താരോഗ്യമേഖലയിലും ശാസ്ത്ര വിദ്യാഭ്യാസ മേഖലകളിലും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലും നൽകിയ സേവനങ്ങൾ മുൻനിർത്തി ഡെന്റിസ്ട്രിയിലെ ആജീവനാന്ത സേവനവുമായി ബന്ധപ്പെട്ട് പുരസ്‌കാരം നൽകും. ഡെന്റൽ കൗൺസിലിൽ നിലവിൽ അംഗമല്ലാത്തതും കേരളത്തിൽ രജിസ്‌ട്രേഷൻ നേടിയിട്ടുള്ളതും കൗൺസിലിന്റെ അച്ചടക്ക നടപടിയുടെ ഭാഗമായോ കുറ്റകൃത്യങ്ങൾക്ക് കോടതി മുഖേനയോ ശിക്ഷിക്കപ്പെട്ടിട്ടില്ലാത്ത 60 വയസ്സിനുമുകളിലുള്ളവർക്ക് നേരിട്ടോ സംഘടനകളോ മറ്റു വ്യക്തികളോ വഴിയോ അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 20. കൂടുതൽ വിവരങ്ങൾക്ക് www.medicalcouncil.kerala.gov.in സന്ദർശിക്കുകയോ ഡെന്റൽ കൗൺസിൽ ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യണം.
പി.എൻ.എക്‌സ്.3861/19

date