Post Category
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വോളിബോൾ ടീം സെലക്ഷൻ
2020 ജനുവരിയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കുന്ന കേരള അണ്ടർ 17, അണ്ടർ 21 വനിത വോളിബോൾ ടീമുകളെ തിരഞ്ഞെടുക്കുന്നതിനുള്ള ട്രയൽസ് നവംബർ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് തൃശൂർ, തൃപ്രയാർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. അണ്ടർ 17, അണ്ടർ 21 ദേശീയ ചാമ്പ്യൻഷിപ്പ്, ദേശീയ സ്കൂൾ ചാമ്പ്യൻഷിപ്പ്, അഖിലേന്ത്യ സർവകലാശാല ചാമ്പ്യൻഷിപ്പ്, 2018-19ലെ സംസ്ഥാന ചാമ്പ്യൻഷിപ്പ് എന്നിവയിൽ പങ്കെടുത്തവർക്കും ട്രയൽസിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, ദേശീയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ അവയുടെ രേഖകൾ, സ്റ്റാമ്പ് സൈസ് ഫോട്ടോ എന്നിവയോടൊപ്പം സെലക്ഷന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2326644.
പി.എൻ.എക്സ്.3863/19
date
- Log in to post comments