Skip to main content

മലയാള ദിനം - ഭരണഭാഷാ വാരാഘോഷം: വിദ്യാര്‍ഥികള്‍ക്കായി പ്രസംഗമത്സരം ആറിന്

 

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മലയാള ദിനം - ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി 'മലയാള ഭാഷ ഇന്ന്' എന്ന വിഷയത്തില്‍ നവംബര്‍ ആറിന് ഉച്ചയ്ക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രസംഗം മത്സരം നടത്തും. ഒരു സ്‌കൂളില്‍ നിന്നും രണ്ട് വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ അതത് സ്‌കൂളുകളിലെ പ്രധാനാധ്യാപകന് നവംബര്‍ രണ്ടിനകം പേര് നല്‍കണം. പ്രധാനാധ്യാപകര്‍ കുട്ടികളുടെ പേര് വിവരങ്ങള്‍ ബന്ധപ്പെട്ട എ.ഇ.ഒ. മാരെ അറിയിക്കണം. ഒന്നാം സ്ഥാനത്തിന് 1500, രണ്ടാം സ്ഥാനം 1000, മൂന്നാം സ്ഥാനം 500 എന്നിങ്ങനെയാണ് ക്യാഷ് പ്രൈസ്. മത്സര ദിവസം വിദ്യാര്‍ഥികള്‍ സ്‌കൂളില്‍നിന്നുള്ള സാക്ഷ്യപത്രമോ തിരിച്ചറിയല്‍ കാര്‍ഡോ സഹിതമെത്തി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

date