Post Category
കേരളപ്പിറവി ദിനാഘോഷവും മണ്ണ് സംരക്ഷണ ബോധവല്‍ക്കരണവും കലക്ടറേറ്റില്‍ നാളെ (1.11.19)
കേരളപ്പിറവി ദിനം നവംബര്‍ ഒന്നിന് ജില്ലാതല ഉദ്ഘാടനം മലയാളഭാഷാ വാരാഘോഷത്തോടൊപ്പം സമുചിതമായി വിവിധ കലാപരിപാടികളോടെ ഇടുക്കി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11ന് സംഘടിപ്പിക്കും. തുടര്‍ന്ന് ജില്ലാ പദ്ധതി പ്രകാശനവും വിതരണവും മണ്ണൊലിപ്പ് തടയുന്നതന് ഈറ്റ, മുള എന്നിവ തരിശുഭൂമിയില്‍ വച്ചുപിടിപ്പിക്കുന്നത് സംബന്ധിച്ച് ബാംബൂ കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടറുടെ പദ്ധതി അവതരണവും ഉണ്ടാകും. ദുരന്ത നിവാരണത്തിനായി റെഡ്ക്രോസ് സൊസൈറ്റിയുടെ ടൂള്‍കിറ്റ് വിതരണവും ഇതോടൊപ്പം നടത്തും. യോഗത്തില്‍ ജില്ലയിലെ തദ്ദേശ ഭരണ അധ്യക്ഷന്മാര് സംബന്ധിക്കും.
date
- Log in to post comments