Skip to main content

മലയാളത്തില്‍ അനായസമായി സംസാരിക്കാന്‍  കഴിയുമോ? എങ്കില്‍ വരൂ...സമ്മാനം നേടൂ

നിങ്ങള്‍ മലയാളത്തില്‍ അനായസമായി സംസാരിക്കാന്‍ കഴിയുന്ന സര്‍ക്കാര്‍ ജീവനക്കാരനാണോ? എങ്കില്‍ നവംബര്‍ അഞ്ചിന്  കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് 1.30 ന്  സംഘടിപ്പിക്കുന്ന വാഗ്‌ദ്ധോരണി മത്സരത്തില്‍ പങ്കെടുത്ത് സമ്മാനം നേടാം. സംഘാടകര്‍ നല്‍കുന്ന വിഷയത്തെകുറിച്ച് ഒരു മിനുട്ട് നേരം തുടര്‍ച്ചയായി മലയാളത്തില്‍ സംസാരിക്കുന്നതില്‍ മികവ് കാട്ടുന്നവരെയാണ് വിജയിയായി തെരഞ്ഞെടുക്കുക. വിജയികളെ കാത്തിരിക്കുന്നത് കൈ നിറയെ സമ്മാനങ്ങളാണ്. മലയാളദിനാചരണം, ഭരണ ഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും ആഭിമുഖ്യത്തില്‍  ആണ് വാഗ്‌ദ്ധോരണി മത്സരം സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പേര് നല്‍കണം.ഫോണ്‍ 04994 255145.

date