Skip to main content

കംപ്യൂട്ടര്‍ കോഴ്‌സിന് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സി-ആപ്ടും സംയുക്തമായി നടത്തുന്ന ആറുമാസത്തെ കംപ്യൂട്ടര്‍ ആന്‍ഡ് ഡി.റ്റി.പി ഓപ്പറേഷന്‍സ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യത പാസ്സായിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് ഫീസിളവ് ലഭിക്കുന്നതാണ്.
അപേക്ഷാ ഫോം 30 രൂപയ്ക്ക് സെന്ററില്‍ നിന്നും  55 രൂപ മണിഓര്‍ഡറായി മാനേജിംഗ് ഡയക്ടര്‍, സി-ആപ്ട്, റാം മോഹന്‍ റോഡ്, മലബാര്‍ ഗോള്‍ഡിന് സമീപം, കോഴിക്കോട് എന്ന വിലാസത്തിലും ലഭിക്കുന്നതാണ്. ഫോണ്‍ 0495 2723666 അപേക്ഷ ജനുവരി 20നകം ലഭിക്കണം.

 

date