Skip to main content

കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ധനസഹായ വിതരണം സംസ്ഥാന തല ഉദ്ഘാടനം നാളെ

 

   കേരള മദ്രസ്സാധ്യാപക ക്ഷേമനിധി 2019-20 സാമ്പത്തിക വര്‍ഷം നല്‍കുന്ന ധനസഹായ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നാളെ (നവംബര്‍ രണ്ട്) വൈകീട്ട് മൂന്നിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീല്‍ നിര്‍വ്വഹിക്കും. തേഞ്ഞിപ്പലം കലിക്കറ്റ് യൂനിവേഴസിറ്റി ഇസ്ലാമിക് ചെയര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പി.അബ്ദുള്‍ ഹമീദ് എം.എല്‍.എ അധ്യക്ഷത വഹിക്കും. കലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ.എ.പി.അബ്ദുള്‍ വഹാബ് മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ 200 അംഗങ്ങള്‍ക്ക് വിവാഹ ധനസഹായവും 70 വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് അവാര്‍ഡും 35 അംഗങ്ങള്‍ക്ക് ചികിത്സാ ധനസഹായവും വിതരണം ചെയ്യും.പരിപാടിയില്‍ വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
 

date