Skip to main content

ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡന്റ് കോമ്പിറ്റൻസി പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഫാക്ടറീസ് & ബോയിലേഴ്‌സ് വകുപ്പ് നടത്തുന്ന ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡന്റ്‌സ് കോമ്പിറ്റെൻസ് പരീക്ഷ ജനുവരി എട്ട്, ഒൻപത്, പത്ത് തീയതികളിൽ നടക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം, ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 23ന് വൈകിട്ട് അഞ്ചു വരെ. അപേക്ഷയുടെയും അനുബന്ധ പ്രമാണങ്ങളുടെയും പ്രിന്റ് ഔട്ട് 30 വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് www.fabkerala.gov.in സന്ദർശിക്കുക.
പി.എൻ.എക്‌സ്.3913/19

date