Skip to main content

ഇ-ഗ്രാന്റ്‌സ് പരാതി പരിഹാര അദാലത്ത്

പട്ടികജാതി വികസന വകുപ്പ് ഇ-ഗ്രാന്റ്‌സ് മുഖേനയും അല്ലാതെയും അനുവദിക്കുന്ന വിദ്യാഭ്യാസാനുകൂല്യങ്ങൾ നൽകുന്നതിലെ കാലതാമസം പരിഹരിക്കുന്നതിനും സംശയങ്ങൾ ദൂരികരിക്കുന്നതിനും തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസ് വിദ്യാഭ്യാസ പദ്ധതികളുമായി ബന്ധപ്പെട്ട് പരാതി പരിഹാര അദാലത്ത് നടത്തും. ആനുകൂല്യം ലഭിക്കേണ്ട വിദ്യാർത്ഥികളുടെ പരാതി ഈ മാസം അഞ്ചുമുതൽ 15 വരെ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസ്/ജില്ലയിലെ ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികാജിത വികസന ഓഫീസുകൾ എന്നിവിടങ്ങളിൽ നേരിട്ടും തപാൽ മാർഗ്ഗവും സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ:0471-2314238.
പി.എൻ.എക്‌സ്.3920/19

date