ഗ്രീന്‍ കാര്‍പ്പെറ്റ് പദ്ധതി ജില്ലയില്‍ ആരംഭിച്ചു
വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ ലക്ഷ്യബോധത്തോടു കൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനും ജനപങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനുമായി ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ ഗ്രീന്‍ കാര്‍പ്പെറ്റ് പദ്ധതി ആരംഭിച്ചു. പ്ലാസ്റ്റിക് വിമുക്ത പാര്‍ക്ക് എന്ന ലക്ഷ്യത്തോടെ കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന് തുണി സഞ്ചി കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു.
ബഹുജന പങ്കാളിത്തത്തോടെ ശുചിത്വമുള്ള പാര്‍ക്ക് എന്ന ലക്ഷ്യം കൈവരിക്കാനായി വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാനേജര്‍മാര്‍, ശുചീകരണ ജീവനക്കാര്‍, സന്നദ്ധ സംഘടനകള്‍, ടൂറിസം വ്യവസായികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്ക് ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ ഇ.ടി രാകേഷ് ക്ലാസെടുത്തു. ചടങ്ങില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പത്മകുമാര്‍, സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments