Skip to main content

ഇ-മാസിക പ്രകാശനം ഇന്ന്(നവംബര്‍ 2)

ആയുഷ് ഹോമിയോ വകുപ്പ് ആരംഭിച്ച സദ്ഗമയ ഇ-മാസിക, ആയുഷ്മാന്‍ ഭവ റസിപീ ബുക്ക് എന്നിവയുടെ പ്രകാശനം ഇന്ന് (നവംബര്‍ 2) തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിക്കും. പഠന വൈകല്യങ്ങളും വൈകാരിക പ്രശ്നങ്ങളും ചികിത്സ, കൗണ്‍സിലിംഗ് എന്നിവയിലൂടെ മറികടക്കുന്നതിന് കുട്ടികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്ന സദ്ഗമയ പദ്ധതിയുടെ ഭാഗമായാണ് മാസിക തയ്യാറാക്കിയിട്ടുളളത്.

ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിക്കും. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സഖറിയാസ് കുതിരവേലി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. വി. കെ. പ്രിയദര്‍ശിനി, സൂപ്രണ്ട് ഡോ. ജിജി വര്‍ഗീസ്, ഡോ. റോയ് സഖറിയ, ഡോ. കെ.കെ. ജിഷ  എന്നിവര്‍ സംസാരിക്കും.

date