Post Category
പത്തനംതിട്ട ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസില്അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഒഴിവ്
ആലപ്പുഴ: പത്തനംതിട്ട ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ എസ്.സി മുന്‍ഗണനാ വിഭാഗത്തിന് സംവരണം ചെയ്ത അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎ/ബിഎസ്സി/ബികോം ബിരുദവും ഗവണ്മെന്റ്/സ്വകാര്യ പബ്ലിസിറ്റി വിഭാഗത്തില്‍ എഡിറ്റോറിയല്‍ സെക്ഷനില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രസ് ബുള്ളറ്റിന് തയാറാക്കാനും പ്രസ് പബ്ലിസിറ്റി ഹാന്‍ഡ്ഔട്ട് തയാറാക്കുന്നതിനുമുള്ള കഴിവുണ്ടായിരിക്കണം. പ്രായം 19നും 39നും മധ്യേ. നിയമാനുസൃത വയസിളവ് ബാധകമാണ്. എസ്.സി മുന്‍ഗണനാ വിഭാഗത്തിന്റെ അഭാവത്തില്‍ മുന്‍ഗണനയില്ലാത്തവരെയും ഓപ്പണ്‍ വിഭാഗക്കാരെയും പരിഗണിക്കും. ശമ്പളം 27800-59400. യോഗ്യരായവര്‍ അസല്‍ സര്‍ട്ടഫിക്കറ്റുകളുമായി തൊട്ടടുത്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നവംബര്‍ 14നകം നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യണം.'
date
- Log in to post comments