Skip to main content

ഈറ്റ മുള വച്ചു പിടിപ്പിക്കാന്‍ പദ്ധതി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ബാംബു കോര്‍പറേഷന്‍ ഭൂസംരക്ഷണത്തിന്റെ ഭാഗമായും ഈറ്റ തൊഴിലാളികള്‍ക്ക് അസംസ്‌കൃത വസ്തു ഉറപ്പു വരുത്തുന്നതിനുമായി ഈറ്റമുള വച്ചുപിടിപ്പിക്കല്‍ പദ്ധതി തയാറാക്കി.
പദ്ധതിയുടെ അവതരണം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.ജെ. ജേക്കബ് നിര്‍വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്‍ റഷീദ് പദ്ധതിയുടെ നടത്തിപ്പ് വിശദീക രിച്ചു.

date