മലങ്കര ടൂറിസ്റ്റ് ഹബ്ബ് ഉദ്ഘാടനം ഇന്ന് (2)
മലങ്കര ടൂറിസ്റ്റ് ഹബ്ബിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലു മണിക്ക് നടക്കും. പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും എന്‍ട്രന്‍സ് പ്ലാസയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയും നിര്‍വ്വഹിക്കും . പി.ജെ. ജോസഫ് എം.എല്‍.എ അധ്യക്ഷനായിരിക്കും. ചടങ്ങില്‍ ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍ സ്വാഗതം ആശംസിക്കും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായിരിക്കും . ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ്, മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്‍, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡംഗം സി.വി വര്‍ഗ്ഗീസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍ , തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിന്‍സി സോയി, ഡി.റ്റി.പി.സി സെക്രട്ടറി ജയന്‍ പി വിജയന്‍ തുടങ്ങിയവര്‍ സംസാരിക്കും.
- Log in to post comments