Skip to main content

കേന്ദ്ര പദ്ധതികളെകുറിച്ച് ബോധവൽക്കരണ പരിപാടി

വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൽ കേന്ദ്ര പദ്ധതികളെകുറിച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു. ചാഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നവംബർ ആറ് രാവിലെ പത്ത് മണിക്ക് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി സി ശ്രീദേവി ഉദ്ഘാടനം ചെയ്യും. പോഷകാഹാരം, മാതൃ ശിശു സംരക്ഷണം, സാമ്പത്തിക സുരക്ഷ, ക്ഷേമ പദ്ധതികൾ തുടങ്ങി വിഷയങ്ങളെ കുറിച്ച് വിദഗ്ധർ ക്ലാസ്സെടുക്കും. സോങ്ങ് ആൻഡ് ഡ്രാമ ഡിവിഷനിലെ കലാകാരന്മാരുടെ നൃത്താവിഷ്‌ക്കാരവും ഉണ്ടാകും.

date